ആകെ പേജ്‌കാഴ്‌ചകള്‍

2013, ജൂലൈ 24, ബുധനാഴ്‌ച

റീത്ത്‌




ബസ്സ്സ്റ്റാന്റിലെ വാകമരച്ചോട്ടിൽ അയാൾ പൂക്കൾ വിൽക്കാൻ തുടങ്ങിയിട്ട്‌ 50 വർഷങ്ങളായി. പ്ലൈവൂഡ്‌കൊണ്ട്‌ തട്ടിക്കൂട്ടിയ ഒരു ആടുന്ന മേശപ്പുറത്താണ്‌ പൂക്കൊട്ടകളും ബൊക്കെയും റീത്തുമൊക്കെ നിരത്തിവച്ചിരുന്നത്‌.
അന്നും പൂമാല വാങ്ങാനും ഓർഡർ കൊടുക്കാനും പതിവുപോലെ ആളുകളുണ്ടായി. 
അയാൾ ഒരു റീത്ത്‌ തയ്യാറാക്കിക്കൊണ്ടിരിക്കയായിരുന്നു. 
പണി പൂർത്തിയായതും അയാൾ റീത്തും കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു മലർന്നുവീണു. 
മറ്റൊരാൾ റീത്ത്‌ വെക്കേണ്ട ആവശ്യം വന്നില്ല. 

22 അഭിപ്രായങ്ങൾ:

  1. നമസ്കാരം,സര്‍.
    കവിത പ്രതീക്ഷിച്ചു വന്നപ്പോള്‍ കിട്ടിയ കുഞ്ഞു കഥ.കുറച്ചു വാക്കുകള്‍ കൊണ്ട് ഒരു വലിയ സത്യം ആവിഷ്കരിച്ചി രിക്കുന്നു .
    ഇഷ്ട്ടമായി

    മറുപടിഇല്ലാതാക്കൂ
  2. "മറ്റൊരാൾ റീത്ത്‌ വെക്കേണ്ട ആവശ്യം വന്നില്ല" എന്നവരി ഒഴിവാക്കാമായിരുന്നു.... അങ്ങനെ പറഞ്ഞില്ലേലും മറ്റുള്ളവരികൾ ശക്തമാണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതു ഞാൻ ചിന്തിക്കാതിരുന്നില്ല. മലർന്നു വീണാലും മരിക്കണമെന്നില്ലല്ലോ ? മരിച്ചു എന്നു വ്യക്തമാക്കാനാണ്‌ അത്‌ കൂട്ടിച്ചേർത്തത്‌.
      അഭിപ്രായത്തിന്‌ നന്ദി നിധീഷ

      ഇല്ലാതാക്കൂ
  3. മറുപടികൾ

    1. നന്ദി മുഹമ്മദ്‌ കഥവായിച്ചതിനും അഭിപ്രായം കുറിച്ചതിനും.

      ഇല്ലാതാക്കൂ
  4. ചെറിയ വാക്കുകളില്‍ വലിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനാകുന്ന കഥ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. നന്ദി ഉദയപ്രഭൻ. ഈ വരവിനും അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  5. കവികള്‍ക്കേ ഇതുപോലുള്ള കുഞ്ഞുജീരകമിഠായികള്‍ വിളമ്പാന്‍ കഴിയൂ. നല്ല മധുരം

    മറുപടിഇല്ലാതാക്കൂ
  6. വരികള്‍ കുറച്ചേ ഉള്ളൂ എങ്കിലും ഒരു വലിയ ആശയം അതിലുണ്ട്.

    മറുപടിഇല്ലാതാക്കൂ
  7. റീത്തുണ്ടാക്കുന്നവന്‍ അത് അണിയുന്നില്ല......അണിയുന്നവന്‍ അതറിയുന്നില്ല എന്നാണല്ലോ...ഇതിപ്പോള്‍ നേരേ തിരിച്ചായല്ലോ.....മനുഷ്യജീവന്റെ നൈമിഷികതയെ കാട്ടിത്തരുന്ന കൊച്ചു കഥ . നന്നായി ആശംസകള്‍

    മറുപടിഇല്ലാതാക്കൂ