ആകെ പേജ്‌കാഴ്‌ചകള്‍

2014, മേയ് 9, വെള്ളിയാഴ്‌ച

ന്യൂനമർദ്ദംനിന്റെ ഹൃദന്തത്തിൽ രൂപാന്തരംകൊണ്ട-
തെന്തിനീ പുത്തനാം ന്യൂനമർദ്ദം
നിന്മുഖമാകെ കറുത്തു നിൻ കണ്ണിലോ
മിന്നൊളി നെഞ്ചിലിടിമുഴക്കം
ആഞ്ഞുവീശുന്ന ചുഴലിപോൽ നിന്റെയാ ദീർഘമാം
ശ്വാസനിശ്വാസങ്ങളും
വേനൽ മഴയോ സഖീ നിൻ മിഴികളിൽ
തൂമന്ദഹാസമിന്നെങ്ങു പോയി.
നിൻപ്രിയനെത്തിടും വേളയിലാകുമോ
വീണ്ടും ദിനകരസ്മേരകാന്തി ?


14 അഭിപ്രായങ്ങൾ:

 1. നിന്റെ ഹൃദന്തത്തിൽ രൂപാന്തരംകൊണ്ട-
  തെന്തിനീ പുത്തനാം ന്യൂനമർദ്ദം

  പുത്തനാണ് പ്രശ്നം.

  മറുപടിഇല്ലാതാക്കൂ
 2. ആര്‍ക്കുമറിയില്ല നിന്റെ പ്രകൃതം --- നീ --നീ തന്നെയാണ് ജഗതീശ്വരന്‍ : നീ തന്നെയാണ് പ്രകൃതീശ്വരീ സര്‍വ ഭൂവിനുമാധാരമായ ശക്തി , നിന്‍ കനിവില്ലെങ്കിലില്ലാ പ്രപഞ്ചവും മര്‍ത്ത്യനും ഭൂവിന്‍ പ്രമാണങ്ങളും , നിന്നെ നമിക്കുന്നു നിന്നെ സ്മരിക്കുന്നു നീ തന്നെ നീ തന്നെ സര്‍വേശ്വരന്‍ !!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ

  1. ശരിയാണ്‌ സതീശാ. വായനയ്ക്കും അഭിപ്രായക്കവിതയ്ക്കും നന്ദി.

   ഇല്ലാതാക്കൂ
 3. പ്രിയനെ വന്ന് പുണർന്നപ്പോൾ അവളുടെ ഹൃദന്തത്തിൽ ഉണ്ടായ സ്നേഹത്തിന്റെ തള്ളിച്ച പോലെ...

  കവിത ഇഷ്ടമായി മധുസാർ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ഗിരീഷ്‌. ഈ അഭിപ്രായത്തിനും വിളിച്ചതിനും

   ഇല്ലാതാക്കൂ
 4. sir, kavitha ishttamaayi.
  prakrutheeswariye arinjavar aarulloo...?
  aparimeyamaaya s argavilaasam ..
  namikkaam...naam paavam manushyarkku athalle saadikkoo. kavitha theere cheruthaayippoyi
  waiting for ur writings.

  മറുപടിഇല്ലാതാക്കൂ
 5. പ്രകൃതിയുടെ ഭാവവ്യത്യാസങ്ങൾ തന്മയീഭാവത്തോടെ നോക്കിനിൽക്കുവാൻ അനുവാചകമനസ്സുകളെ പ്രേരിപ്പിക്കുന്ന വരികൾ. മനുഷ്യശരീരം ബ്രഹ്മാണ്ഡത്തിന്റെ ഒരു മിനിയേച്ചർ പതിപ്പ് തന്നെയാണെന്നുള്ള വൈദികവിശ്വാസത്തിനോടൊപ്പം ഈ കവിതയിലൂടെ സഞ്ചരിച്ചാൽ, ആ യാത്ര അത്യന്തം രസകരവും,ഒപ്പം അത്ഭുതപ്പെടുത്തുന്നതുമായിരിക്കുമെന്ന് വ്യക്തിപരമായി എന്നിലൊരു തോന്നൽ :)

  വീണ്ടുമൊന്നു വായിക്കാൻ താല്‌പര്യമുണർത്തുന്ന കവിത.  ശുഭാശംസകൾ സർ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സൌഗന്ധികം.താങ്കളൂടെ അഭിപ്രായത്തോട്‌ ഞാനും യോജിക്കുന്നു.

   ഇല്ലാതാക്കൂ
 6. മഴ പെയ്തു മാനം തെളിഞ്ഞ നേരം......
  കവിത നന്നായിരിക്കുന്നു.....
  അഭിനന്ദനങ്ങള്‍....

  മറുപടിഇല്ലാതാക്കൂ