ആകെ പേജ്‌കാഴ്‌ചകള്‍

2014, നവംബർ 28, വെള്ളിയാഴ്‌ച

ദേശാടനപ്പക്ഷിയോട്‌
പോകാതെയാലപ്പുഴ പ്രാന്തത്തിൽ ദിശ തെറ്റി
പോരിക തിരിച്ചുനീ ദേശാടനപ്പക്ഷീ.
ചുട്ടുകൊന്നീടും നാടാണവിടം,അറിയുക
ഒട്ടുമേ ദയാവായ്പ്പില്ലാതവർ പെരുമാറും
പക്ഷി, നീ മിണ്ടാപ്രാണി, രോഗവാഹിനിയെന്ന
മുദ്രയുംകുത്തി നിന്നെ നിർദ്ദയം കരിച്ചേക്കും
ആരറിവൂ നിൻ ശാപമഗ്നിപ്രവേശം മുന്നെ
മാനവരൊക്കെ നാളെ ഇതുപോൽ കരിഞ്ഞാലോ
വേഗം നീ മടങ്ങുക ഹിമസാനുവും താണ്ടി
മാതൃരാജ്യത്തിൽ തന്നെ ചാവുന്നതല്ലോ ഭേദം !


12 അഭിപ്രായങ്ങൾ:

 1. വേഗം നീ മടങ്ങുക ഹിമസാനുവും താണ്ടി
  മാതൃരാജ്യത്തിൽ തന്നെ ചാവുന്നതല്ലോ ഭേദം !
  Sariyaanu. Good, Sir.

  മറുപടിഇല്ലാതാക്കൂ
 2. മനുഷ്യര്‍ക്കെന്നപോലെ പതംഗങ്ങള്‍ക്കും തലേലെഴുത്ത് ഉണ്ടാവും എവിടെ വച്ച് ജീവന്‍ വെടിയണമെന്ന്. നന്നായി എഴുതി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ

  1. അതെ അജിത്ത്‌. ജീവനില്ലാത്തവയ്ക്കും തലേലെഴുത്തുണ്ടെന്ന്‌ ചിലപ്പോൾ തോന്നാറുണ്ട്‌. ചില അപകടങ്ങൾ കാണുമ്പോൾ

   ഇല്ലാതാക്കൂ
 3. കവിമനസ്സ്‌ ഭാവനയുടെ സീമകൾ താണ്ടി ദേശാടനം നടത്തുമ്പോൾ മനോഹരസൃഷ്ടികൾ പിറക്കുന്നുവെ ന്നതിന്‌ ഉത്തമോദാഹരണം തന്നെ ഈ കവിത. :) സമകാലിക സംഭവങ്ങളെ വേറിട്ട ദൃഷ്ടികോണിലൂടെ സമീപിക്കുന്ന അനുഗ്രഹീത കലാഹൃദയത്തിന്‌ വിനീത പ്രണാമം.

  ശുഭാശംസകൾ സർ......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നല്ല വാക്കുകൾക്ക്‌ നന്ദി സൌഗന്ധികം

   ഇല്ലാതാക്കൂ
 4. ആര്‍ക്കും ഉത്തരം കിട്ടാതാകുന്ന ചില കാഴചകള്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ റാംജി. ഈ വൈറസ്സിന്റെ ഉടമ ഇതൊക്കെ കണ്ട്‌ ചിരിക്കുന്നുണ്ടാവണം

   ഇല്ലാതാക്കൂ
 5. നിനക്കു കൂടും കൂട്ടിനു കൂട്ടിൽ
  ഇണക്കിളിയും കാണില്ലേ
  വെളുത്ത മുട്ടക,ളിട്ടവ,ളവയുടെ
  അടുത്തിരിക്കുക,യാവില്ലേ
  അവൾ ക്കു തേനും തിനയും തേടി-
  ത്തിരിച്ചതല്ലേ രാവിലെ നീ..
  തിരിച്ചു പോകാൻ വയ്യാതിങ്ങനെ
  മരച്ചുവട്ടിൽ പിടയുമ്പോൾ
  ശ്രവിച്ചിടുന്നതു,മവളുടെ പ്രേമ-
  ച്ചിലമ്പനങ്ങും സ്വനമല്ലേ..

  മറുപടിഇല്ലാതാക്കൂ
 6. നന്ദി. നല്ല വരികൾ ടി.യു. അശോകൻ. കുറെയായല്ലൊ എവിടെയും കാണാത്തത്‌

  മറുപടിഇല്ലാതാക്കൂ
 7. ഏതു പനിയായാലും ശരി.... പക്ഷികളെ അടിച്ചും, ഇടിച്ചും, ജീവനോടെ കത്തിച്ചുമൊക്കെ കൊല്ലുന്ന ഏര്‍പ്പാട് അതി പ്രാകൃതം തന്നെ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ.അനുരാജ്. ചൈനയിൽ ഒരാൾക്ക്‌ പക്ഷിപ്പനി ബാധിച്ചുവെന്നു കേട്ടു. ഇനി മനുഷ്യരെയും കുടുംബസമേതം ചുട്ടുകരിച്ചേക്കാം. എല്ലാം നിലനില്പ്പിന്റെ പ്രശ്നം

   ഇല്ലാതാക്കൂ