ആകെ പേജ്‌കാഴ്‌ചകള്‍

2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

ഗാന്ധാരിയുടെ ചിരി“എല്ലാവർക്കും തിമിരം” , പാടീ പണ്ടൊരു കവി ഞാനതുകേട്ടപ്പോൾ
വല്ലാതായീ, ബാധയതെന്നെ ഒഴിവാക്കട്ടെ, കാഴ്ചയ്ക്കെന്നാൽ തകരാറല്പവു-
മില്ലാതാകാൻ പ്രാർത്ഥിക്കട്ടെ, വാർദ്ധക്യത്തെ തോല്പ്പിക്കട്ടെ, യുവത്വത്തിന്റെ സുഗന്ധം തൂവും
മുല്ലപ്പൂപോൽ വീണു കൊഴിഞ്ഞെൻ പല്ലുകൾ മണ്ണിൽ മുളച്ചീടട്ടെ.

“കണ്ണട വേണം”, തെറ്റീ കവിതൻ വചനം ഡോക്ടർ ചൊല്ലീ വേണ്ടതു
കണ്ണുകൾ രണ്ടും കീറണമിരുളാം തിമിരം മാറ്റാൻ, സ്വാഭാവികമാം-
വർണ്ണാഞ്ചിതമീ ലോകം കാണാൻ, പ്രകൃതിയെ നുകരാൻ, പൂവുകൾ തമ്മിൽ വേറിട്ടറിയാൻ

കണ്ണുകൾ കീറാൻ തയ്യാറായൊരു ഡോക്ടർ ചൊൽവൂ “എവിടെപ്പോയെൻ കണ്ണട?  തിമിരം തോണ്ടാൻ കണ്ണട വേണമെനിക്കിനി ഞാനും രോഗി”
‘എല്ലാവർക്കും തിമിരം വന്നാൽ ഗതിയെന്താകും’ എന്നിലുറങ്ങും
നല്ലവനാം ധൃതരാഷ്ട്രർ ചൊല്ലീ, ഗാന്ധാരീ നീ ചിരി തൂകുന്നോ?


2 അഭിപ്രായങ്ങൾ:

 1. കണ്ണുകളില്ലാതിരുന്നിട്ടും ഹൃദയം കൊണ്ടൊന്നും കാണാതിരുന്ന ധൃതരാഷ്ട്രർ !. കണ്ണുകളുണ്ടായിരുന്നിട്ടും ഹൃദയത്താൽ മാത്രമെല്ലാം കണ്ടറിഞ്ഞ ഗാന്ധാരി !!! കാഴ്ച്ച ശക്തിയുടെ സ്വർഗ്ഗഭൂവിൽ സൗജന്യയിടങ്ങൾക്കവകാശികളായതിന്റെ മാഹാത്മ്യം തിരിച്ചറിയാൻ അനുവാചകനെ പ്രേരിപ്പിക്കുന്നു ഈ കവിത. വായിച്ച്‌ കഴിയുമ്പോഴേക്കും ഉള്ളിന്റെയുള്ളിലിരുന്ന് ചിരിക്കുന്നുണ്ട്‌; ധൃത്രാഷ്ട്രരും, ഗാന്ധാരിയും.. :)


  മനോഹരമായ കവിത

  ശുഭാശംശകൾ സർ........  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി സൌഗന്ധികം വായനയ്ക്കും അഭിപ്രായത്തിനും

   ഇല്ലാതാക്കൂ